സർവീസ് റോഡ് പൂർത്തിയാക്കാതെ ടോൾ പിരിവ് വേണ്ട; കോഴിക്കോട് ബൈപ്പാസിൽ കോൺഗ്രസ് സമരം


കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവിന് എതിരെ കോൺഗ്രസ് പ്രതിഷേധം. സർവീസ് റോഡ് ശരിയാകും വരെ ടോൾ പിരിവ് തുടങ്ങരുതെന്നാണ് ആവശ്യം. അതിനിടെ ദേശീയപാതയോരത്തെ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എകെഎം അഷ്റഫ് എംഎൽഎയ്ക്ക് പൊലീസ് നോട്ടീസ് നൽകി. സംഘർഷത്തിൽ 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ടോൾ പിരിവിന് എതിരെ ജനകീയ സമര സമിതി നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ടോൾ ഗേറ്റിലെ ചില്ലുകളും ക്യാമറകളും പ്രതിഷേധക്കാർ അടിച്ചു തകർത്തു. അതിനിടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ആവശ്യപ്പെട്ടു. ശാന്തമായി നടക്കുന്ന സമരത്തിന്റെ ഗതിമാറ്റാൻ ചിലർ ശ്രമിക്കുന്നെന്നും എംഎൽഎ ആരോപിച്ചു.

നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതി പ്രതിഷേധം. 60 കിലോമീറ്റർ ദൂരം എന്നാണ് വ്യവസ്ഥ എങ്കിലും കുമ്പളയിലെ ടോൾ ബൂത്ത് താൽക്കാലികം എന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.



Post a Comment

Previous Post Next Post

AD01