പേരാവൂർ : സി.പി.എം സമരത്തിന് പങ്കെടുക്കാതെ ഇരുന്നതിൻ്റെ പേരിൽ തൊഴിലുറപ്പ് തൊഴിൽ ദിനം നിഷേധിക്കപ്പെട്ട മുരിങ്ങോടി പറങ്ങോട് ഉന്നതിയിലെ ലക്ഷ്മി അമ്മയ്ക്ക് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി മൂന്ന് തൊഴിൽ ദിനങ്ങളുടെ പ്രതിഫലം കൈമാറി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനനാണ് തുക കൈമാറിയത്. കേന്ദ്ര സർക്കാർ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരടക്കം മാറ്റി പദ്ധതിയെ നശിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ രാഷ്ട്രീയ പക പോക്കലിൻ്റെ വേദിയാക്കി മാറ്റുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജിബിൻ ജെയ്സൺ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രിൻസ് ഫ്രാൻസിസ്, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി എബിൻ പുന്നവേലിൽ, കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ,പഞ്ചായത്തംഗം സുരേഷ് ചാലാറത്ത്, വി.എം രഞ്ജുഷ എന്നിവർ നേതൃത്വം നൽകി.
നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങളുടെ വേതനം നൽകി യൂത്ത് കോൺഗ്രസ്.
WE ONE KERALA
0
.jpg)



Post a Comment