സംസ്ഥാനത്ത് ആദ്യമായി വ്യവസായ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംഘടിപ്പിച്ച ബയർ സെല്ലർ മീറ്റിലൂടെ 100 കോടി രൂപയുടെ ഓർഡറുകൾ സംരംഭകർക്ക് ലഭിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിലെ നാനൂറോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുനടന്ന മേളയിൽ 22 ഓളം രാജ്യങ്ങളിൽ നിന്നുമായി 50ലധികം കമ്പനികളാണ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി എത്തിയതെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളമശ്ശേരി ചാക്കോളസ് പവലിയനിൽ നടക്കുന്ന സംസ്ഥാനതല കേരള അഗ്രോ ഫുഡ്പ്രോ 2026 ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാല് വർഷം പിന്നിടുന്ന 'സംരംഭക വർഷം' (ഇയർ ഓഫ് എന്റെർപ്രൈസസ്) പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ നാല് ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. പദ്ധതി തുടങ്ങുമ്പോൾ സംസ്ഥാനത്തെ ഉദ്യമം രജിസ്ട്രേഷൻ കേവലം 85,000 മാത്രമായിരുന്നു. നിലവിൽ അത് 17 ലക്ഷത്തിലധികമാണ്. സംരംഭം തുടങ്ങാൻ സൗകര്യമൊരുക്കുക മാത്രമല്ല, അവ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംരംഭകർക്ക് പൂർണ്ണ പിന്തുണയാണ് സർക്കാർ നൽകുന്നത്. പൊതുവിതരണ വകുപ്പുമായി ചേർന്ന് കെ-സ്റ്റോറുകൾ വഴി പ്രാദേശിക സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കി. നിലവിൽ 40 കോടി രൂപയിലധികം വിറ്റുവരവ് കെ-സ്റ്റോറുകൾ വഴി സംരംഭകർക്ക് ലഭിക്കുന്നുണ്ട്.ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടനയുമായി ചേർന്ന് എല്ലാ ജില്ലകളിലും മാസത്തിലൊരിക്കൽ ഫിനാൻഷ്യൽ പരിശീലന ക്ലാസുകൾ നൽകുന്നുണ്ട്. ബി2ബി സംഗമങ്ങളിലൂടെയും 'കേരള ബ്രാൻഡ്' പദ്ധതിയിലൂടെയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ആഗോളതലത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. പത്ത് ഉൽപ്പന്നങ്ങൾക്കായി നിലവിൽ കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നൽകുന്നുണ്ട്. പ്ലൈവുഡ് മേഖലയിൽ ക്വാളിറ്റി മാനദണ്ഡങ്ങൾ ഉറപ്പാക്കി ഗ്രീൻ പ്ലൈവുഡ് സർട്ടിഫിക്കേഷൻ നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു . കെ-സ്റ്റോറുകൾക്ക് പിന്നാലെ പൊതുമേഖലയിൽ തുടങ്ങിയ കെ-ഷോപ്പുകൾ വഴി പ്രാദേശിക സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ വിപണനം കൂടുതൽ വ്യാപിപ്പിക്കുന്നുണ്ട്. നിലവിൽ 40 കോടി രൂപയുടെ വിറ്റുവരവ് ഇത്തരം സ്റ്റോറുകൾ വഴി സംരംഭകർക്ക് ലഭിക്കുന്നുണ്ട്. കാർഷിക മേഖലയിലെ എം.എസ്.എം.ഇകൾക്കായി വൻകിട പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. 2364 കോടി രൂപയുടെ 'കേര' പദ്ധതിയിൽ 506 കോടി രൂപ അഗ്രോ എം.എസ്.എം.ഇകൾക്കായി നീക്കിവച്ചിട്ടുണ്ട്.ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ( എഫ് പി ഒ ) അഗ്രോ എം.എസ്.എം.ഇകളും ചേർന്നുള്ള പ്രൊഡക്ടീവ് അലയൻസിന് രണ്ട് കോടി രൂപ വരെ ധനസഹായം നൽകി വരുന്നുണ്ടെന്നും ഇൻവെസ്റ്റ്‌മെന്റ് ഇൻ സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാല് വർഷം പിന്നിടുന്ന 'സംരംഭക വർഷം' പദ്ധതിയുടെ ചരിത്ര വിജയഘോഷത്തിന്റെ ഭാഗമായി മന്ത്രി കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ചടങ്ങിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. വ്യവസായ വകുപ്പ് വാണിജ്യ ഡയറക്ടർ പി.വിഷ്ണുരാജ്,കളമശ്ശേരി മുൻസിപ്പാലിറ്റി കൗൺസിലർ പി സാദിക്ക്,ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ കെ.അജിത്കുമാർ,കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്,കെ-ബിപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ് സൂരജ്,കെ എസ് എസ് ഐ എ സെൻട്രൽ സോൺ വൈസ് പ്രസിഡന്റ് പി.ജെ ജോസ്,കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കോ കൺവീനർ സന്തോഷ് കുമാർ,ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ഹെഡ് സാവിയോ മാത്യു,വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജി രാജീവ്,എറണാകുളം വ്യവസായ കേന്ദ്ര ജനറൽ മാനേജർ പി.എ നജീബ് ,തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷീബ തുടങ്ങിയവർ സംസാരിച്ചു. മൂല്യവർധിത കാർഷിക-ഭക്ഷ്യ സംസ്കരണ ഉൽപ്പന്നങ്ങൾ, അത്യാധുനിക യന്ത്രസാമഗ്രികൾ എന്നിവയുടെ വിപുലമായ ശേഖരം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വിവിധ സ്റ്റാളുകൾ പവിലിയനിൽ സജ്ജമാണ്. മേള 23-ന് സമാപിക്കും.

.jpg)

Post a Comment