കോഴിക്കോട് പാളയത്ത് ജജയലക്ഷ്മി സിൽക്ക്സിൽ തീപിടുത്തം. ഇന്നലെ വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. തീ മൂന്നും നാലും നിലകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാ സേനയെത്തി തീഅണച്ചു. റോഡിൽ നിന്ന ആളുകളാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജീവനക്കാർ ഉടൻ പുറത്തിറങ്ങി. കൂടുതൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തി കെട്ടിടത്തിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലുള്ള മുഴുവൻ ഫയർഫോഴ്‌സ് യുണീറ്റുകളോടെ സ്ഥലത്തേക്ക് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലനാലാം നിലയിലെ തീ അണച്ചു. ഫയർ ഫോഴ്സ് സംഘം കെട്ടിടത്തിന് ഉള്ളിൽ കയറി. കരിപ്പൂരിൽ നിന്നും എയർ ഫയർ ഫോഴ്സ് യൂണിറ്റും എത്തി. 6 ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണയ്ക്കാനുള്ള പരിശ്രമത്തിന് നേതൃത്യം നൽകിയത്.
.jpg)



إرسال تعليق