ഹെൽത്തി കേരള ക്യാംപയിനിന്റെ കൂത്തുപറമ്പ് നിയോജക മണ്ഡലം തല ഉദ്ഘാടനം നഗരസഭ സ്റ്റേഡിയം പവലിയനിൽ കെ.പി. മോഹനൻ എംഎൽഎ നിർവ്വഹിച്ചു.




 കൂത്തുപറമ്പ്: ഫുഡ് എക്സ്പോയും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പങ്കെടുത്ത യോഗ ഡാൻസും മെഗാ യോഗ പ്രദർശനവും  നടന്നു. ദേശീയ യോഗ ചാംപ്യൻ അനുവർണികയുടെയോഗ പ്രകടനം പങ്കെടുത്ത മുഴുവൻ പേരുടെയും പ്രശംസ പിടിച്ചുപറ്റി. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി.ഷിജിത്ത് അധ്യക്ഷത വഹിച്ചു. 



പാട്യം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീപ് കുമാർ, കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആരതി, പാനൂർ നഗരസഭ വൈസ് ചെയർപഴ്സൻ എം. ബാബുരാജ്, കോട്ടയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സഫീറ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത്തുൽ ഹഷിത, ഡോ. പി.എം. ധന്യ, ഡോ. സിതാര ധർമരാജ്, ഡോ. എ.പി.ജിതേഷ്, ഡോ.എ.ശ്രീഭ എന്നിവർ സംസാരിച്ചു



Post a Comment

أحدث أقدم

AD01