പുതുതായി പണിയുന്ന കല്ലിക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ശിലാസ്ഥാപനം കെ.പി മോഹനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒരു കോടി രൂപ ചെലവില്‍ 324 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. വാടക കെട്ടിടത്തിലാണ് ഓഫീസ് ഇതുവരെ പ്രവര്‍ത്തിച്ചത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂള്‍ അധ്യക്ഷനായി. തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ മൂലശ്ശേരി, ജില്ലാപഞ്ചായത്ത് അംഗം സി.കെ മുഹമ്മദലി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി പവിത്രന്‍, പഞ്ചായത്തംഗം കെ.പി അര്‍ഷിഫ, ഉത്തരമേഖല രജിസ്ട്രാര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ മധു, രജിസ്ട്രാര്‍ ജനറല്‍ പി.കെ സാജന്‍ കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ മുകുന്ദന്‍ മാസ്റ്റര്‍, സി.കെ.ബി തിലകന്‍, വി വിപിന്‍ മാസ്റ്റര്‍, വി.പി സുരേന്ദ്രന്‍ മാസ്റ്റര്‍, ഇസ്മയില്‍ ചാമളിയില്‍, കെ.ടി രാഗേഷ്, ഒ.ടി മുഹമ്മദ്, സജീവന്‍ കല്ലിക്കണ്ടി, എം.എം മനോമോഹനന്‍ മാസ്റ്റര്‍, സമീര്‍ പറമ്പത്ത്, ദിനേശന്‍ പൊയിലൂര്‍, എം.പി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കല്ലിക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു
WE ONE KERALA
0
.jpg)


Post a Comment