ചീട്ടുകൊട്ടാരം പോലെ തകർന്ന് സതീശന്റെ അവകാശവാദങ്ങൾ; ലീഗിനെ വെള്ളപൂശാൻ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് പണി പണികൊടുത്തത് പഴയ പ്രസ്താവന


മുസ്ലിം ലീഗിനെ ചൊല്ലിയുള്ള പ്രസ്താവനകളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇരട്ടത്താപ്പ് പുറത്താകുന്നു. മുസ്ലിം ലീഗ് കോൺഗ്രസിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്താറില്ലെന്നും അവർ കൂടുതൽ സീറ്റുകളോ ഉപമുഖ്യമന്ത്രി പദമോ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് സതീശന്റെ പുതിയ അവകാശവാദം. ലീഗിനെതിരെ ബോധപൂർവമായ അക്രമണമാണ് നടക്കുന്നതെന്നും നിലവിലുള്ള സീറ്റുകൾ നിലനിർത്താൻ മാത്രമാണ് അവർ ശ്രമിക്കുന്നതെന്നുമാണ് വിശ്രമമില്ലാതെ സതീശൻ തട്ടിവിടുന്നത്. എന്നാൽ, സതീശന്റെ തന്നെ പഴയ പ്രസ്താവനകൾ പരിശോധിക്കുമ്പോൾ ഈ നുണക്കഥകൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകിയതിനെതിരെയും മലബാറിൽ സ്കൂളുകൾ അനുവദിച്ചതിനെതിരെയും അന്ന് രൂക്ഷമായ ഭാഷയിലാണ് സതീശൻ പ്രതികരിച്ചിരുന്നത്. അഞ്ചാം മന്ത്രിസ്ഥാനം രാഷ്ട്രീയമായി ലാഭമാണോ എന്ന് ലീഗ് ചിന്തിക്കണമെന്നും അത് കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തെ അലങ്കോലപ്പെടുത്തിയെന്നും സതീശൻ അന്ന് കുറ്റപ്പെടുത്തിയിരുന്നു. ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണത്തിന് ഇടയാക്കുന്ന രീതിയിൽ എന്തിനാണ് ലീഗിന് ഇത്ര ധൃതിപ്പെട്ട് ആനുകൂല്യങ്ങൾ നൽകുന്നതെന്നായിരുന്നു സതീശന്റെ അന്നത്തെ ചോദ്യം. അന്ന് ലീഗിന്റെ സമ്മർദ്ദ രാഷ്ട്രീയത്തെ കടന്നാക്രമിച്ച സതീശൻ, ഇന്ന് രാഷ്ട്രീയ ലാഭത്തിനായി ലീഗ് ഒന്നിനും സമ്മർദ്ദം ചെലുത്താറില്ലെന്ന് പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്.



Post a Comment

Previous Post Next Post

AD01