പൂനെയിൽ പൊലീസിൽ രക്ഷ തേടിയ യുവതിയെ അനാശാസ്യ കേന്ദ്രത്തിലേക്ക് കൈമാറിയ വനിതാ കോൺസ്റ്റബിളിന് സസ്‌പെൻഷൻ


മഹാരാഷ്ട്രയിലെ പൂനെയിലെ രക്ഷ തേടി എത്തിയ യുവതിയെ അനാശാസ്യ കേന്ദ്രത്തിലേക്ക് കൈമാറിയ വനിതാ കോൺസ്റ്റബിളിന് സസ്‌പെൻഷൻ. പൂനെയിലെ ബുധ്വാർ പേട്ടിലെ ചുവന്ന തെരുവിൽ നിർബന്ധിത ലൈംഗിക തൊഴിലിൽ നിന്ന് രക്ഷ നേടിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. 2026 ഫെബ്രുവരി 12-നാണ് വിവരം പുറംലോകം അറിയുന്നത്. യുവതി നൽകുക പരാതിയിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. സെക്സ് റാക്കറ്റിൽ നിന്ന് രക്ഷനേടാനെത്തിയ യുവതിയെ വീണ്ടും അനാശാസ്യ കേന്ദ്രത്തിലേക്ക് കൈമാറിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം മനീഷ പുക്കലെ എന്ന വനിതാ കോൺസ്റ്റബിൾ യുവതിയെ ഒരു പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് കൊണ്ടുപോവുകയും, തുടർന്ന് യുവതി ആർക്കെതിരെയാണോ പരാതി നൽകിയത് ആ അനാശാസ്യ കേന്ദ്രം ഉടമയുടെ അടുത്തേക്ക് തന്നെ തിരികെ കൊണ്ടുപോയി വിടുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിൽ ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഋഷികേശ് റാവാലെ കോൺസ്റ്റബിൾ മനീഷ പുക്കലെയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകി. ഈ സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.



Post a Comment

Previous Post Next Post

AD01