പയ്യാവൂർ ശിവക്ഷേത്രം ഊട്ടുത്സവം ഇന്ന് തുടങ്ങും


പയ്യാവൂർ ശിവക്ഷേത്രം ഊട്ടുത്സവം ബുധനാഴ്ച മുതൽ 24 വരെ നടക്കും. ബുധനാഴ്ച രാവിലെ ആറിന് കുടകർ കാളപ്പുറത്ത് അരിയുമായി പയ്യാവൂ രിലെത്തും. വൈകീട്ട് അഞ്ചിന് വാസവപുരം ക്ഷേത്ര ത്തിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ആറിന് അരി അളവ്, ഏഴിന് കുഴിയടുപ്പിൽ തീയിടൽ, നായ ന്മാരുടെ ഊട്ട് എന്നിവ നടക്കും. ദിവസവും വൈകീട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും നടക്കും. വ്യാഴാഴ്ച 10-ന് ചൂളിയാട് ദേശവാസികളുടെ ഓലക്കാഴ്ച, വൈകീട്ട് ആറിന് കൈതപ്രം ദേശവാസികളുടെ ഊട്ടുകാഴ്ച എന്നിവ ക്ഷേത്രത്തിലെത്തും. 22-ന് രാവിലെ നാലിന് നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കൽ, ഉച്ചയ്ക്ക് 12-ന് മഹാഅന്നദാനം, രണ്ടിന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും കോമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയടുപ്പിൽ നൃത്തവും, വൈകീട്ട് നാലിന് ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച, അഞ്ചിന് കുടകരുടെ മടക്കയാത്ര എന്നിവ നടക്കും. 23- ന് രാവിലെ 11-ന് നെയ്യാട്ടം, രണ്ടിന് അടീലുണ്, 24-ന് 12-ന് ആനപ്പുറത്ത് ആറാട്ട് എഴുന്നള്ളത്ത്, മഹാഅന്നദാനം എന്നിവ ഉണ്ടാകും.



Post a Comment

Previous Post Next Post

AD01