വികസന പ്രവർത്തനങ്ങൾ പഠിക്കാൻ കർണ്ണാടകപ്രതിനിധിസംഘങ്ങൾപായം പഞ്ചായത്ത് സന്ദർശിച്ചു

 


ഇരിട്ടി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ നേരിട്ടറിയാനും പഠിക്കുന്നതിൻ്റെയും ഭാഗമായി കർണ്ണാടകത്തിലെ പഞ്ചായത്ത് ജനപ്രതിനിധികളുടെയും തൊഴിലാളി സംഘടനകളുടെയും ഇരുപത്തിയൊന്ന് അംഗ പ്രതിനിധി സംഘങ്ങൾ പായം പഞ്ചായത്തിൽ എത്തി.


 

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയ പായം പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് അറിയാനാണ് കർണ്ണാടക സംഘങ്ങൾ പഞ്ചായത്തിലെത്തിയത് . ജനകീയാസൂത്രണം കുടുംബശ്രീ,മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഹരിത കർമ്മ സേന, തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ, ജല സംരക്ഷണം വിദ്യാഭ്യാസം , ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ബാല സൗഹൃദം, വയോജന ക്ഷേമ പദ്ധതികൾ, ബജറ്റ് , സാമ്പത്തിക സമാഹരണം, തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ തുടങ്ങിയ എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഇവർ പഞ്ചായത്ത് അധികൃതരോട് ചോദിച്ചു മനസ്സിലാക്കുകയും ആശയങ്ങൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സംഘത്തെ സ്വീകരിച്ചു. സംഘത്തിലെ മുഖ്യ ചുമലക്കാരായ എം ബി നന്ദ ഗൗഢ, ജി രാമകൃഷ്ണ , ഗൈബു ,ജെയിൻ ഖാൻ, ശോഭ പാൺടെ, പി. ആർ ഭരത്, ഗോപാൽ കൃഷ്ണ അരല്ലി ,ശ്രീനിവാസ് ,രേഖ, ഭസവരാജ് ദൊരെ എന്നിവരും പഞ്ചായത്ത് പ്രസിഡൻ്റ്.എം. വിനോദ് കുമാർ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ പവിത്രൻ പായം, സ്മിത രജിത്ത്, കെ വി രാധാകൃഷ്ണൻ, ഹരിത കേരളം മിഷൻ ഇരിട്ടി ബ്ലോക്ക് കോർഡിനേറ്റർ ജയപ്രകാശ് പന്തക്ക, പഞ്ചായത്ത് അസി.സെക്രട്ടി ജെയ്ക്‌സ് ടി തോമസ് എന്നിവരും സംസാരിച്ചു.

Post a Comment

Previous Post Next Post

AD01