പണിമുടക്കിനോട് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിലെ ജനങ്ങൾ; ജില്ലയിൽ പണിമുടക്ക് പൂർണം


മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണം. കെഎസ്ആർടിസി ബസുകളുടെ സർവീസ് പൂർണമായും നിർത്തി വച്ചു. കണ്ണൂർ, പയ്യന്നൂർ തുടങ്ങി വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് അർദ്ധരാത്രി 12 മണിക്ക് ശേഷം ബസുകൾ സർവീസ് നടത്തിയിട്ടില്ല. കെഎസ്ആർടിസിക്ക് പുറമെ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും, ബാങ്കിങ്, ഇൻഷുറൻസ് മേഖലകളും, വ്യവസായ സ്ഥാപനങ്ങളും പൂർണ്ണമായും നിശ്ചലമാണ്. ഈ പണിമുടക്കിനോട് പൊതുജനങ്ങളും പൂർണമായി സഹകരിക്കുകാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യമുള്ളതിനാലാണ് ഇത്തരമൊരു പിന്തുണ ലഭിക്കുന്നത്. നാല് ലേബർ കോഡുകൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നത് തടയുക. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതിനെതിരെയുള്ള പ്രതിഷേധം. ഇൻഷുറൻസ് മേഖലയിലെ സ്വകാര്യ നിക്ഷേപത്തിനും പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപത്തിനും എതിരെയുള്ള നീക്കം എന്നിങ്ങനെയുളള വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് പണിമുടക്ക് നടത്തുന്നത്. CITU, INTUC, AITUC തുടങ്ങിയ പ്രധാന ട്രേഡ് യൂണിയനുകൾ ഈ പണിമുടക്കിന്റെ ഭാഗമാണ്. കൂടാതെ അഖിലേന്ത്യ കിസാൻ സഭയും കർഷക തൊഴിലാളി യൂണിയനും ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഇല്ലാത്ത രീതിയിൽ, എന്നാൽ പൂർണ്ണമായ സ്തംഭനാവസ്ഥയിലാണ് കണ്ണൂരിൽ പണിമുടക്ക് പുരോഗമിക്കുന്നത്.



Post a Comment

Previous Post Next Post

AD01