ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നാറാത്ത് സ്വദേശി മനോജ് .കെ ഗോവിന്ദിന്.


മികച്ച തബലിസ്റ്റായ മനോജ്. കെ. ഗോവിന്ദ് കണ്ണൂർ സംഗീത കൂട്ടായ്മ എന്ന സംഘടനയിൽ കൂടി അറിയപ്പെടാതെ പോയ നിരവധി കലാകാരന്മാരുടെ ഗാനങ്ങളും കഥകളും ശബ്ദമിശ്രണവും, എഡിറ്റിംഗും ചെയ്ത് വീഡിയോ ആക്കി നൽകിയും നിസ്വാർത്ഥ സേവനമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കലാരംഗത്തെ  സമഗ്രമായ സംഭാവനക്കാണ് ഭാരത് സേവക്ക് സമാജ് ദേശീയപുരസ്കാരത്തിന് അർഹനായിട്ടുള്ളത്. തിരുവനന്തപുരം കവടിയാറിൽ ബി എസ് എസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ ബിഎസ് ഗോപകുമാർപുരസ്കാരം സമ്മാനിച്ചു.



Post a Comment

Previous Post Next Post

AD01