തന്നെ പിന്തുണയ്ക്കുന്നവർക്കെതിരായ അതിക്രമങ്ങളിൽ പൊലീസിന്‍റെ നിഷ്ക്രിയത്വം; കുഞ്ഞികൃഷ്ണൻ സമരത്തിലേക്ക്



പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്താനൊരുങ്ങി വി കുഞ്ഞികൃഷ്ണന്‍. ബൈക്ക് കത്തിച്ച സംഭവത്തിലും റീത്ത് വച്ച സംഭവത്തിലും അന്വേഷണം നടത്തുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ചാണ് സമരം നടത്തുന്നത്. തന്നെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നു എന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ റൂറല്‍ എസ്പിക്ക് കുഞ്ഞികൃഷ്ണന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ബൈക്ക് കത്തിച്ച കേസിലും ഭീഷണിപ്പെടുത്തിയ സംഭവത്തിലും പൊലീസ് അന്വേഷണം മരവിച്ച അവസ്ഥയിലാണെന്നും കുറ്റവാളികളെ കണ്ടെത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞികൃഷ്ണന്‍ അറിയിച്ചിരുന്നു



إرسال تعليق

0 تعليقات