ആറ്റുകാൽ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ'


ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ ഉടന്‍ എടുത്തുമാറ്റണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയ കോടതി, ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നുണ്ടോ എന്നും ചോദിച്ചു. സ്പോണ്‍സര്‍മാരുടെ മുഖങ്ങള്‍ കാണാനാണ് ബോര്‍ഡുകള്‍ വയ്ക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അനധികൃത ഫ്ലെക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.



Post a Comment

Previous Post Next Post

AD01