കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കും. മെയ് 4-ാം തീയതി വോട്ടെണ്ണൽ നടക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങൾ സന്ദർശിച്ച് തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടർപട്ടിക പരിഷ്കരണം വിജയകരമായി പൂർത്തിയാക്കിയെന്നും 17.4 കോടി വോട്ടർമാർ ഈ തെരഞ്ഞെടുപ്പിൽ ഭാഗമാകുന്നതായിരിക്കും. വോട്ടർപട്ടിക ശുദ്ധീകരണം ലക്ഷ്യം വെച്ചാണ് എസ് ഐ ആർ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 824 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഉത്സവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. സിപിഐഎം ഇന്ന് എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകുന്നേരം തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ഉടൻ തന്നെ സംസ്ഥാനത്തെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് മുന്നണിയുടെ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പ്രവർത്തന പരിചയമുള്ളവർക്കും യുവാക്കൾക്കും വലിയ പരിഗണന നൽകുന്നതാണ് സ്ഥാനാർത്ഥിപ്പട്ടിക. ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ രണ്ട് ടേം എന്ന വ്യവസ്ഥ പാലിക്കും. ജയം അനിവാര്യമായ മണ്ഡലങ്ങളിൽ രണ്ട് ടേം എന്ന വ്യവസ്ഥ ഒഴിവാക്കിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഓരോ സീറ്റിലും വിജയം ഉറപ്പാക്കുക എന്നത് മുന്നിൽക്കണ്ടാണ് സ്ഥാനാർത്ഥി നിർണയം പാർട്ടികൾ പൂർത്തിയാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കൃത്യമായ രീതിയിൽ എൽഡിഎഫ് ചേർന്ന് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഓരോ പാർട്ടികളും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്നു. സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് ആദ്യഘട്ടത്തിൽ തന്നെ എൽഡിഎഫിന് വലിയ മേൽക്കയാണ് തെരഞ്ഞെടുപ്പിൽ സമ്മാനിക്കുന്നത്.

.jpg)

Post a Comment