‘ഒരിക്കൽ കൂടി നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞു, തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ്’; മന്ത്രി കെ ബി ഗണേഷ് കുമാർ


തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് നൽകുമെന്ന് പറഞ്ഞ വാക്ക് പാലിക്കാൻ ക‍ഴിഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയതും എന്നാൽ ഇതുവരെ അടച്ചുതീർക്കാത്തതുമായ പിഴകൾക്കാണ് ഈ ‘ആംനസ്റ്റി സ്കീം’ വഴി ഇളവ് ലഭിക്കുകയെന്ന് മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗതാഗത കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ഈ നിർണ്ണായക തീരുമാനം. നിലവിൽ ഒരേ വാഹനങ്ങൾക്ക് തന്നെ നിരവധി ഇ-ചെല്ലാനുകൾ കുടിശ്ശികയുള്ളതും ചില നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴത്തുക അടയ്ക്കേണ്ടി വരുന്നതും വാഹന ഉടമകളെ പിഴയൊടുക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. ഇത് കോടതികളിൽ ട്രാഫിക് കേസുകൾ വൻതോതിൽ കെട്ടിക്കിടക്കാൻ കാരണമാകുന്ന സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി 2026 ഏപ്രിൽ 30-ന് മുമ്പായി പിഴത്തുകയുടെ പകുതി അടച്ചുതീർക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നവർക്ക് മാത്രമേ ഈ ഇളവ് പ്രയോജനപ്പെടുത്താൻ സാധിക്കൂ.



Post a Comment

Previous Post Next Post

AD01