മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, രണ്ടു പേരുടെ നില ഗുരുതരം


മലപ്പുറം മൊറയൂരിൽ വാഹനാപകത്തിൽ മൂന്നു മരണം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാരായ പാലക്കാട് സ്വദേശികളാണ് മരിച്ചത്. മണ്ണാർക്കാട് സ്വദേശികളായ സക്കീന (42), ബാസില (19), കാർ ഓടിച്ച ഷിയാസ് (23) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെ എയർപോർട്ടിൽ നിന്ന് മടങ്ങവേയാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.



Post a Comment

Previous Post Next Post

AD01