കണ്ടെയ്നർ ലോറിയിലുണ്ടായ തീപിടുത്തത്തിൽ കാർ കത്തിനശിച്ചു






കണ്ണൂർ: പുതിയതെരുവിലെ ചിറക്കൽ സർവ്വീസ് സഹകരണ ബേങ്കിന് എതിർ വശത്ത് ഇന്ന് കാലത്ത് ആണ് സംഭവം. 
പിലാത്തറയിലെ മാരുതി കാർഷോറൂമിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയിലുണ്ടായിരുന്ന കാറുകളിൽ ഒന്നിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകൾ ഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ലോറി ഡ്രൈവറെ വിവരം അറിയിച്ചത്. കണ്ണൂരിൽ നിന്നും അഗ്നിശമന രക്ഷാ സേന സീനിയർ ഫയർ ഓഫീസർ സൂരജിന്റെ നേതൃത്വത്തിൽ ഒരു മണിക്കുറോളം കഠിനാധ്വാനം ചെയ്താണ് ലോറിയിലെ മറ്റു കാറുകൾക്കിടയിലുണ്ടായിരുന്ന കാറിലെ തീ പൂർണമായും അണച്ചത്.സംഭവത്തെ തുടർന്ന് പുതിയതെരുവിൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു






Post a Comment

Previous Post Next Post

AD01