കേരളത്തോടുള്ള അവഗണന; രാജ്യസഭയിൽ കേന്ദ്ര മന്ത്രി ഉരുണ്ടുകളിക്കുന്നു: ഡോ ജോൺ ബ്രിട്ടാസ് എംപി


കേരളത്തിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവേ മന്ത്രി ഉരുണ്ടുകളിക്കുകയാണെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി . കേരളത്തിന്റെ ഹൈസ്പീഡ് റെയിൽ കോറിഡോറിനെക്കുറിച്ചും മെട്രോമാൻ ഇ. ശ്രീധരൻ നടത്തിയ സാധ്യതാപഠനത്തെക്കുറിച്ചും ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നതിന് പകരം, മുൻ സർക്കാരുകളുടെ കാലത്തെ പദ്ധതികൾ ആവർത്തിച്ച് പറഞ്ഞ് തടിതപ്പാനാണ് മന്ത്രി ശ്രമിച്ചതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. നേമം റെയിൽവേ ടെർമിനലിന്റെ കാര്യത്തിലും കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തത വരുത്തിയില്ല. അവസാനം,മൂന്ന് പദ്ധതികളിൽ ഏത് പദ്ധതിയായിരിക്കും കേരളത്തിന് അനുവദിക്കുക എന്ന് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ചോദിച്ചപ്പോൾ പദ്ധതി വിഹിതത്തെക്കുറിച്ച് പറഞ്ഞ് തടിതപ്പാനായിരുന്നു മന്ത്രി ശ്രമിച്ചത്. കേരളത്തിന് പദ്ധതികൾ അനുവദിക്കാൻ താല്പര്യമില്ലാത്തതുപോലെയായിരുന്നു മന്ത്രിയുടെ മറുപടികളെന്ന് വ്യക്തമായിരുന്നു എന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന നിയമസഭാ മണ്ഡലത്തിലെ പദ്ധതി പോലും വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടികൾ വ്യക്തമാക്കുന്നത്, ബിജെപിക്ക് കേരളത്തിന്റെ വികസന കാര്യത്തിൽ താല്പര്യമില്ല എന്നതാണ് എന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.



Post a Comment

Previous Post Next Post

AD01