മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ


കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ചിന് സമീപം യുവതിയടക്കം മൂന്ന് പേർ ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റിൽ. തലശ്ശേരി കസ്റ്റംസ് റോഡിലെ കെ സുനീർ, മാടപ്പീടികയിലെ പി കെ വിഷ്‌ണു, ടെമ്പിൾ ഗേറ്റിലെ ഫാത്തിമ ഹബീബ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. എടക്കാട് എസ്ഐ കെ.എം ഉണ്ണിമായയുടെ നേതൃത്വത്തിലാണ് പ്രതികൾ താമസിച്ചു വന്ന റിസോട്ടിൽ നിന്നും നടത്തിയ റെയ്‌ഡിലാണ് പ്രതികളെ പിടികൂടിയത്. നേരത്തെയും സമാന കേസിൽ പ്രതികളാണ് യുവതിയും യുവാക്കളും കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇവർ നിരീക്ഷണത്തിലായിരുന്നു.



Post a Comment

Previous Post Next Post

AD01