ശ്രീകണ്ഠപുരം നഗര സഭയിലെ നവീകരിച്ച ശൗചാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു



 ശ്രീകണ്ഠപുരം നഗരസഭയിൽ നവീകരിച്ച ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതായി നഗരസഭ അധ്യക്ഷൻ അഡ്വ ഇവി രാമകൃഷ്ണൻ അറിയിച്ചു. ഡിടിപിസി യുടെ കൈ വശം ആയിരുന്ന ഈ പൊതു ശൗചാലയം നിരവധി നാളുകളുടെ പ്രവർത്തനഫലമായിട്ടാണ് നഗരസഭയ്ക്ക് വിട്ട് കിട്ടിയത്. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂർദിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ബിജു, ജാൻസി ജോസഫ് കൊല്ലമന, കൗൺസിലർമാരായ എൻ പ്രേമോദ്, അഗസ്റ്റിൻ വെള്ളച്ചാലിൽ,സി എം തോമസ്,പി ആർ വേണു, വിജിഷ മനോജ്, മിനി വർഗീസ്, ലേഖ മോഹൻ ഹെൽത്ത് ഇൻസ്പെക്ടർ വി പ്രേമരാജൻ, പി എച്ച് ഐ സതീശൻ പി വി, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു


.

Post a Comment

Previous Post Next Post

AD01