ചാവശ്ശേരി - കൊട്ടാരം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം

 


ചാവശ്ശേരി - കൊട്ടാരം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി തീർന്ന ചാവശ്ശേരി - കൊട്ടാരം റോഡ് അടിയന്തിരമായി ടാറിങ്ങ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കമെന്ന് സി.പി ഐ ചാവശ്ശേരി ബ്രഞ്ച് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.ജലസേചന വകുപ്പിന് കീഴിലുള്ള 3 കി.മി. ദൂരത്തിലുള്ള റോഡിന് ഈ കഴിഞ്ഞ നവകേരള സദസ്സിൽ നാട്ടുകാർ നൽകിയ അപേക്ഷ പരിഗണിച്ച് ഒന്നേകാൽ കോടി രൂപ അനുവദിച്ച് ടെൻഡർ നടപടിയുൾപ്പെടെ പൂർത്തിയായിരുന്നു. കരാറുകാരൻ്റെ അനാസ്ഥ കാരണം4 മാസം മുമ്പ് നിർമ്മാണം പേരിന് മാത്രം തുടങ്ങിയിട്ടുള്ളൂ ഇതിൻ്റെ ഭാഗമായി 500 മീറ്റർ ദൂരം നിലവിലുള്ള ടാറിങ്ങ് ഇളക്കിയിട്ടത് കാരണം ടൂ വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽ പെടുക പതിവാണ്. കൂടാതെ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് ആശ്രയമായ റോഡ് കാൽ നടയാത്രക്കാരുടെ ദേഹത്ത് കൽചീളുകൾ തെറിച്ച് പരിക്കു പറ്റുന്നത് നിത്യസംഭവമാണ്. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓട്ടം നിർത്തുകയാണ്. കൂടാതെ കുടിവെള്ള പദ്ധതിക്കു വേണ്ടി സ്ഥാപിക്കുന്ന പൈപ്പ് ലൈൻ പ്രവൃത്തി ശരിയായ രീതിയിൽ അല്ലാത്തതിനാൽ റോഡിൻ്റെ ട്രെയിനേജ് ജോലിക്ക് തടസ്സമാകുകയും ഇത് വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങളിലേക്ക് പോകുകയും ചെയ്യുന്നു ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് ടാറിങ്ങ് പ്രവർത്തി ഉടൻ പൂർത്തീയാക്കുവാൻ കരാറുകാരന് നിർദ്ദേശം നൽകണമെന്ന് സി.പി.ഐ ചാവശ്ശേരി ബ്രാഞ്ച് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.ശ്രാവൺചന്ദ്രൻ അധ്യക്ഷത വഹിച്ചു സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഡോ ജി ശിവരാമകൃഷ്ണൻ,ലോക്കൽ സെക്രട്ടറി പി.മോഹനൻ, എൻ വി രവീന്ദ്രൻ, മഹിജ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01