പാലക്കാട്ടെ വോട്ടിന് നോട്ട് ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്


പാലക്കാട് ബിജെപിയ്ക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ സമഗ്ര അന്വേഷണവുമായി പൊലീസ്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഇതിനായി ​ദൃശ്യങ്ങൾ‌ ശേഖരിച്ചു. നിശബ്ദ പ്രചാരണ ദിവസം മറ്റു വീടുകളിലും ശോഭ എത്തിയോ എന്നും പണം നൽകിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. എൽഡിഎഫും യുഡിഎഫും സംഭവത്തിൽ പരാതി നൽകിയിരുന്നു. ഇതിലാണ് പൊലീസ് സമ​ഗ്ര അന്വേഷണം നടത്തുന്നത്. എൽ‌ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ മൊഴിയും പാലക്കാട് ടൗൺ പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു. വരണാധികാരിയായ ആർഡിഒ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടറിന് കൈമാറും. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നും വിശദമായ അന്വേഷണം ആവശ്യമാണന്നും ആർഡിഒ കളക്ടറെ അറിയിച്ചിരുന്നു. കണ്ണാടി തരുവകുറിശിയിലെ വോട്ടർക്ക് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പം എത്തിയ ആൾ പണം നൽകിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആരോപണത്തെ പ്രതിരോധിക്കാൻ പല വാദങ്ങളും ശോഭാ സുരേന്ദ്രനും ജില്ലയിലെ ബിജെപി നേതാക്കളും മുന്നോട്ട് വയ്ക്കുന്നു.



Post a Comment

Previous Post Next Post

AD01