5G ഉപയോഗിക്കുമ്പോൾ ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീർന്ന് പോകുമോ? ഇത് എങ്ങിനെ പരിഹരിക്കാം


ഒട്ടുമിക്ക ആളുകളും ഇന്ന് 5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവരാണ്. ഫോൺ ഉപയോഗിക്കുമ്പോൾ യാതൊരു തടസവും കൂടാതെ നെറ്റ്‌വർക്ക് ലഭിക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണവും. വളരെ എളുപ്പത്തിൽ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും, തടസങ്ങൾ ഒന്നുമില്ലാതെ സോഷ്യൽ മീഡിയ വിഡിയോകൾ കാണാനും ഓൺലൈൻ ഗെയിമിംഗിനുമെല്ലാം 5G നെറ്റ്‌വർക്ക് വളരെ ഉപകാരമാണ്. എന്നാൽ, 5G നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീരുന്നപോലെ അനുഭവപ്പെടാറുണ്ടോ? എങ്കിൽ അത് നിങ്ങളുടെ വെറും തോന്നൽ മാത്രമല്ല, 4G നെറ്റ്‌വർക്കിനെ അപേക്ഷിച്ച് 5G നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീരാൻ കാരണമാകും. 5G ഉപയോഗിക്കുമ്പോൾ സ്പീഡ് കൂടുതലായാത് കൊണ്ട് തന്നെ, സോഫ്റ്റ് വെയറിൽ അത് കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ബാക്ഗ്രൗണ്ടിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇതിന് കൂടുതൽ ബാറ്ററി പവർ ആവശ്യമായി വരും. എന്നാൽ, പുതിയ സ്മാർട്ട്‌ഫോണുകൾ മികച്ച പ്രോസസറുകളും കൂടുതൽ കരുത്തുറ്റ ബാറ്ററികളുമായാണ് ഇന്ന് വിപണികളിൽ എത്തുന്നത്. ഇത് പഴയ മോഡൽ ഉപയോഗിക്കുന്നതിനേക്കാൾ ബാറ്ററി ചാർജ് തീരാതിരിക്കാൻ സഹായിക്കും. നിരന്തരമുള്ള യാത്രകളും നിങ്ങളുടെ ബാറ്ററി ചാർജിനൊരു വില്ലനായേക്കാം. എല്ലായിടത്തും 5G കവറേജ് ലഭിക്കുന്നില്ല എന്നതുകൊണ്ട് തന്നെ 4G യും 5G യും മാറിമാറി ഉപയോഗിക്കുന്നത് ബാറ്ററി ചാർജിനെ ദോഷകരമായി ബാധിക്കും.

ബാറ്ററി ചാർജ് പെട്ടെന്നുതീർന്ന് പോകാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

1 – അഡാപ്റ്റീവ് ബാറ്ററി എനേബിൾ ചെയ്യുക: മിക്ക ആൻഡ്രോയിഡ് ഫോണുകളിലും ഈ സെറ്റിങ് ഉണ്ട്. ഇത് നിങ്ങളുടെ ഫോണിന് ആപ്പുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും അനാവശ്യമായി ബാറ്ററി ചാർ‍ജ് തീരുന്നത് തടയാനും സ​ഹായിക്കും.

2- ബാറ്ററി സേവർ മോഡ് ഓണാക്കുക : ചാർജ് കുറയുമ്പോൾ ബാറ്ററി സേവർ മോഡ് ഉപയോഗിക്കുന്നതും ​ഗുണം ചെയ്യും.

3- ആവശ്യമില്ലാത്ത സമയത്ത് മൊബൈൽ ഡാറ്റ ഓഫ് ചെയ്യുക: മൊബൈൽ ഫോൺ ഉപയോ​ഗിക്കാത്ത സമയത്തും മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത സമയത്തും ഡാറ്റ ഓഫ് ചെയ്തുവെക്കുക.

4- നെറ്റ്‌വർക്ക് ദുർബലമായ ഇടങ്ങളിൽ 4G ഉപയോ​ഗിക്കുക: 5G ശരിയായ രീതിയിൽ ലഭിക്കാത്ത സ്ഥലങ്ങളിൽ നിങ്ങൾ സ്വമേധയാ 4G തെരഞ്ഞെടുക്കുക.

ഇത്തരം കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ് ലാഭിക്കാൻ സഹായിക്കും.



Post a Comment

أحدث أقدم

AD01