തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല



തൃശൂർ അമല നഗറിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു. അമല ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് നിന്ന് സുൽത്താൻ ബത്തേരിക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്. 
ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ബസ് നിർത്തിക്കുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കി. തൊട്ടുപിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ ഫയർ എക്‌സ്‌റ്റിംഗുഷർ ഉപയോഗിച്ച് സമയോചിതമായി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.


Post a Comment

أحدث أقدم

AD01