നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീജ രവിയുടെ മകള്‍ നടി രവീണ രവി വിവാഹിതയായി. ‘വാലാട്ടി’ ചിത്രം സംവിധായൻ ദേവനെയാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ വൈകാരികമായ കുറിപ്പോടെയാണ് ശ്രീജ രവി ഇൻസ്റ്റാഗ്രാമിൽ മകളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. തൻ്റെ മകളുടെ വിവാഹം കഴിഞ്ഞുവെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും ശ്രീജ രവി എഴുതി. ജീവിതത്തിലെ മനോഹരമായ ഘട്ടത്തിലേക്ക് തൻ്റെ മകള്‍ കടക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു. ‘അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കുറച്ചു സുഹൃത്തുക്കളുമുണ്ടായിരുന്നു. അടുത്തുള്ളവർ മാത്രം പങ്കെടുക്കുന്ന വിവാഹം ഞങ്ങളുടെ സ്വപ്നമായിരുന്നു. ഈ നിമിഷം ഒരിക്കലും എളുപ്പമായിരുന്നില്ല. എല്ലാം നടന്നത് വളരെ പെട്ടെന്നായിരുന്നു. എനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു.’ ശ്രീജ രവി എഴുതി. ‘എപ്പോഴും എനിക്കൊപ്പം നിന്ന എന്റെ ഇളയ സഹോദരൻ ജോയ്ക്കും രാഗി ജോയ്ക്കും പ്രത്യേക നന്ദി. കവിത അറുമുഖം, വിജയ് കൃഷ്ണ്‍, അക്ഷയ്, ബ്യൂള, ജയന്തി എന്നിവർക്കും, എനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ദൈവത്തിന്റെ കൃപയും ഗുരുക്കന്മാരുടെ അനുഗ്രഹവും കൊണ്ട് എല്ലാം മനോഹരമായി നടന്നു. അതിലുപരി, ദേവനിലൂടെ എനിക്ക് സ്നേഹമുള്ള ഒരു മകനെയും ഒരു കുടുംബത്തെയും ലഭിച്ചതിൽ ഞാൻ ഏറെ സന്തോഷവതിയാണ്.’ ശ്രീജ കുറിച്ചു.

.jpg)

إرسال تعليق