പന്ത്രണ്ടാം ക്ലാസ് പാസായോ? കേരള പൊലീസിൽ ഡ്രൈവർമാ‍ർക്ക് അവസരം


പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് കേരള പൊലീസിൽ അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്നീ തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ച വിഞ്ജാപനം കേരള പി.എസ്.സി പുറത്തുവിട്ടു. അപേക്ഷകർക്ക് അം​ഗീകൃത ഡ്രൈവർ ലൈസൻസ് നിർബന്ധമാണ്. ജൂലൈ 1 ആണ് അപേ​ക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഹയ‍ർ സെക്കൻ‍ഡറി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം എന്നതാണ് പ്രാഥമിക യോ​ഗ്യത. ഗിയറോടുകൂടിയ മോട്ടോര്‍ സൈക്കിള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍, ഹെവി ഗുഡ്സ് വാഹനങ്ങള്‍ തുടങ്ങിയവ ഓടിക്കുന്നതില്‍ നിലവില്‍ സാധുവായ ഡ്രൈവിംഗ് ലൈസന്‍സും, ഡ്രൈവേഴ്സ് ബാഡ്ജും നേടിയിരിക്കണം എന്നതാണ് അപേക്ഷയിൽ പറയുന്ന സാങ്കേതിക യോ​ഗ്യത. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍/ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍/ഹെവി ഗുഡ്സ് വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിനുള്ള പ്രാഗല്‍ഭ്യം തെളിയിക്കേണ്ടതാണ്. 31,000 മുതൽ 60,000 വരെയാണ് ശമ്പളം. 20 മുതൽ 32 വയസ് വരെയാണ് വിഞ്ജാപനത്തിൽ പറയുന്ന പ്രായപരിധി.



Post a Comment

أحدث أقدم

AD01