പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍; ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു


പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ ആഭ്യന്തരമന്ത്രാലയം ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് ഹംസ ബുര്‍ഹാന്‍. നേരത്തെ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഹംസ ബുര്‍ഹാന് പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള പങ്ക് വ്യക്തമായിരുന്നു. ഇയാളെ വിട്ടുകിട്ടാന്‍ പാക്‌സിതാനോട് ആവശ്യപ്പെടുകയും ചെയ്തു. 2019 ഫെബ്രുവരി 14ന് വൈകുന്നേരം 3.30നാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. 2,547 ജവാന്‍മാരുമായി സിആര്‍പിഎഫിന്റെ സൈനികവാഹനവ്യൂഹം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയില്‍. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തി. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റി. ഉഗ്ര സ്‌ഫോടനമാണ് നടന്നത്. 76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു. പിന്നാലെ വന്ന ബസുകളില്‍ ഉണ്ടായിരുന്ന സൈനികരില്‍ പലര്‍ക്കും ഗുരുതര പരുക്കേറ്റു.



Post a Comment

Previous Post Next Post

AD01