സൗജന്യ നേത്രപരിശോധനാ ക്യാമ്പ്


ഇരിട്ടി: കുന്നോത്ത് ഫൊറോനാ ഇടവക എ കെ സി സി യൂണിററും മട്ടന്നൂർ നേത്രജ്യോതി കണ്ണാശുപത്രിയും ചേർന്ന് കുന്നോത്ത് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിട്ടി മേഖലയിൽ നിന്ന് നിരവധി ആളുകൾ കണ്ണു പരിശോധിപ്പിച്ച് രോഗ നിർണ്ണയം നടത്തി സൗജന്യ മരുന്നു വിതരണവും ഉണ്ടായിരുന്നു. എ കെ സി സി ഡയറക്ടർ റവ.ഫാ. ജോൺ വലിയ പറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് എൻ. വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗംബെണി പുതിയാമ്പുറം, തങ്കച്ചൻ തുരുത്തിമറ്റം, ജീ നാ കെ മാത്യു, രഞ്ജന വടക്കേൽ, ഡോക്ടർ ആലീസ്, സോളി പുതിയാ മ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.



إرسال تعليق

0 تعليقات