കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും


കോഴിക്കോട് മെഡിക്കൽ കോളജ് ICU വിൽ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രി വി ഡി സതീശനെ കാണും. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണുക. പ്രതിക്കൊപ്പം നിലകൊണ്ടവർക്കെതിരെ കർശന നടപടി വേണം എന്നാണ് അതിജീവിതയുടെ ആവശ്യം. പുതിയസര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അതിജീവിത. കോഴിക്കോട് മെഡിക്കൽ കോളജിൽ 2023ലാണ് കേസിനാസ്പദമായ സംഭവം. മാര്‍ച്ച് 18ന് തൈറോയഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ഐസിയുവില്‍ വെച്ച് അറ്റന്ഡ‍ര്‍ എം.എം.ശശീന്ദ്രന്‍ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും ശശീന്ദ്രനെ സഹായിച്ചതിന് സ്ഥലം മാറ്റിയ അഞ്ചുജീവനക്കാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.



إرسال تعليق

0 تعليقات