ഇറാനുമായി ട്രംപ് ഭരണകൂടം പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ പുറത്തുവന്ന 'സിബിഎസ് ന്യൂസ്-യൂഗവ്' (CBS News-YouGov) സർവേ ഫലങ്ങൾ ഡൊണാൾഡ് ട്രംപിന് വലിയ തിരിച്ചടിയാകുന്നു. കൂടുതൽ വിട്ടുവീഴ്ചകൾക്കായി ഇറാനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനേക്കാൾ, ട്രംപ് ഈ യുദ്ധം ഇപ്പോൾ അവസാനിപ്പിക്കണം എന്നാണ് 78% അമേരിക്കക്കാരും ആഗ്രഹിക്കുന്നത്.
എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ ഈ കരാറിനെ ജനങ്ങൾ അനുകൂലിക്കുന്നത് ഇതൊരു നല്ല നീക്കമായതുകൊണ്ടല്ല; മറിച്ച്, ഈ യുദ്ധം ഒരു വൻ പരാജയമാണെന്ന് അവർ കരുതുന്നതുകൊണ്ടാണെന്ന് സിഎൻഎൻ റിപിപോർട്ട് ചെയ്യുന്നു. എങ്ങനെയെങ്കിലും ഈ പ്രതിസന്ധി ഒന്നു തീർന്നുകിട്ടിയാൽ മതിയെന്ന ചിന്തയിലാണ് അമേരിക്കൻ ജനത.
ഇതൊരു 'മോശം കരാർ' എന്ന് ഭൂരിപക്ഷം പേരും
സർവേയിൽ പങ്കെടുത്ത വെറും 22% ആളുകൾ മാത്രമാണ് "ഇറാൻ കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യുന്നത് വരെ യുദ്ധം തുടരണം" എന്ന നിലപാട് സ്വീകരിച്ചത്. ഈ കണക്കുകൾ ട്രംപിനും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും (JD Vance) ലഭിച്ച വലിയ ജനപിന്തുണയാണെന്ന് ഭരണകൂടത്തിന്റെ ഉപദേശകർ അവകാശപ്പെടുന്നുണ്ടെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണ്.
യുഎസ്-ഇറാൻ ചർച്ചകൾക്കിടയിൽ വിപണിയുടെ വിധി നിശ്ചയിക്കുന്ന ചൈനയുടെ 'അദൃശ്യ ഹസ്തം'; എണ്ണവിലയിൽ സംഭവിക്കാൻ പോകുന്നത് എന്ത്?
ഖത്തറിലെ റാസ് ലഫാനിലുണ്ടായ ഉഗ്രസ്ഫോടനം; അപകടത്തിൽ മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ
ആർക്കാണ് ലാഭം?: ഈ കരാർ അമേരിക്കയ്ക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നത് വെറും 22% പേർ മാത്രമാണ്. എന്നാൽ 37% ആളുകൾ ഇത് ഇറാനാണ് കൂടുതൽ ഗുണം ചെയ്യുന്നതെന്ന് കരുതുന്നു. സ്വന്തം പാർട്ടിയിൽ പോലും അതൃപ്തി: റിപ്പബ്ലിക്കൻ പാർട്ടിയിലെ 39% ആളുകൾ മാത്രമേ ഇത് അമേരിക്കയ്ക്ക് അനുകൂലമാണെന്ന് സമ്മതിക്കുന്നുള്ളൂ. അതായത്, സ്വന്തം പാർട്ടിയിലെ പത്തിൽ നാല് പേർ മാത്രമാണ് ഇതിനെ ഒരു വിജയമായി കാണുന്നത്.
തന്ത്രപരമായ പരാജയം: ഈ യുദ്ധം തന്ത്രപരമായി ഒരു വലിയ പരാജയമായിരുന്നു എന്ന് 45% പേർ വിശ്വസിക്കുമ്പോൾ, വിജയമായിരുന്നു എന്ന് കരുതുന്നത് വെറും 29% പേർ മാത്രമാണ്.
തന്ത്രപരമായ ലക്ഷ്യങ്ങൾ തകർന്നു; ആണവ പദ്ധതി തടയാനായില്ല
ഇറാന്റെ ആണവ പദ്ധതി (Nuclear Issue) സ്ഥിരമായി നിർത്തലാക്കുക എന്നതായിരുന്നു ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വലിയ ലക്ഷ്യം. എന്നാൽ ഈ കരാർ നടപ്പിലായാലും അത് സംഭവിക്കില്ലെന്ന് *69% അമേരിക്കക്കാരും 45% റിപ്പബ്ലിക്കൻമാരും* വിശ്വസിക്കുന്നു. ഒരു സമാധാന കരാർ ഉണ്ടായാലും ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയാൻ സാധ്യതയില്ലെന്ന് മുൻപ് നടന്ന ഫോക്സ് ന്യൂസ് (Fox News) പോളിംഗും വ്യക്തമാക്കിയിരുന്നു.
സർവേയിലെ മറ്റ് പ്രധാന കണ്ടെത്തലുകൾ:
68% പേർ കരുതുന്നത് ഈ കരാർ പൂർത്തിയായാലും മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് ഇറാനെ തടയാൻ കഴിയില്ലെന്നാണ്.
79% പേരുടെ അഭിപ്രായത്തിൽ ഈ യുദ്ധം ഇറാന്റെ ഭരണാധികാരികളെ അമേരിക്കയോട് കൂടുതൽ അനുഭാവമുള്ളവരാക്കി മാറ്റിയിട്ടില്ല.
74% ആളുകൾ വിശ്വസിക്കുന്നത് ഇറാന്റെ ജനങ്ങളെ സുരക്ഷിതരും സ്വതന്ത്രരുമാക്കുമെന്ന ട്രംപിന്റെ ലക്ഷ്യം യുദ്ധത്തിലൂടെ കൈവരിക്കാനായില്ല എന്നാണ്.
യുദ്ധം വിപരീത ഫലമാണുണ്ടാക്കി
യുദ്ധം ഇറാന്റെ സൈനിക ശേഷിയെ തകർത്തുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾ ജനങ്ങൾ തള്ളിക്കളയുകയാണ്. യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ ഇറാൻ ഇപ്പോൾ ദുർബലമാണെന്ന് കരുതുന്നത് വെറും 37% അമേരിക്കക്കാർ മാത്രമാണ്. എന്നാൽ 60 ശതമാനത്തിലധികം ആളുകൾ കരുതുന്നത് ഇറാൻ ഇപ്പോഴും പഴയതുപോലെ ശക്തമാണെന്നോ (38%) അല്ലെങ്കിൽ അതിനേക്കാൾ ശക്തമാണെന്നോ (25%) ആണ്.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനും ലോക സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കാനുമുള്ള തങ്ങളുടെ ശേഷി തെളിയിച്ചുകൊണ്ട് ഇറാൻ ആഗോള വിപണിയിൽ വലിയ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. ഈ യുദ്ധം "പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്" എന്ന് 57% ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു.
ട്രംപിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു; ഒടുവിൽ പിന്മാറ്റം
യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ ട്രംപ് ഭരണകൂടം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ബാധിച്ചുവെന്ന് 54% റിപ്പബ്ലിക്കൻമാർ ഉൾപ്പെടെ 64% ആളുകൾ വിശ്വസിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് അടക്കാൻ മടിക്കില്ല എന്ന കാര്യത്തെ ഭരണകൂടം വളരെ വിലകുറച്ചാണ് കണ്ടതെന്ന് മുൻപ് സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധം നാല് മുതൽ ആറ് ആഴ്ച വരെ മാത്രമേ നീണ്ടുനിൽക്കൂ എന്നായിരുന്നു ഭരണകൂടം ആദ്യം പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ ഇത് നാല് മാസത്തോളമായി. ട്രംപ് ഭരണകൂടം ഈ കരാറിലേക്ക് എത്തിയത് തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതുകൊണ്ടല്ല, മറിച്ച് ഈ സംഘർഷം എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് എന്ന് മൂന്നിൽ രണ്ട് അമേരിക്കക്കാരും ഉറപ്പിച്ചു പറയുന്നു. ലക്ഷ്യങ്ങളില്ലാത്ത യുദ്ധത്തിൽ നിന്നും നാണക്കേട് ഒഴിവാക്കാനുള്ള ട്രംപിന്റെ ഒരു പിന്മാറ്റമായാണ് ലോകം ഈ പുതിയ കരാറിനെ വിലയിരുത്തുന്നത്.




0 تعليقات