കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ.



കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബു ആണ് മരിച്ചത്

2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാല് പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്.

ഒരുവർഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഭാര്യയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഇതേത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു ബാബു എന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്ലിലെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  



Post a Comment

0 Comments