മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങളെത്തുടർന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ അധികൃതർക്ക് നിർദ്ദേശം. തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ ചെയർമാൻ അഡ്വ. എ.എ. റഷീദിന്റെ നേതൃത്വത്തിൽ നടന്ന സിറ്റിംഗിലാണ് ഹർജികൾ പരിഗണിച്ചത്. മുതലപ്പൊഴി അഴിമുഖത്തെ മണൽ നീക്കുന്നതിനും പുലിമുട്ട് നിർമ്മിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചെങ്കിലും, നിലവിലെ ജോലികളുടെ വേഗതയിൽ കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കരാർ കാലാവധി അവസാനിക്കാറായിട്ടും പല കമ്പനികളും പകുതി ജോലി പോലും തീർത്തിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഒന്നര വർഷത്തെ കാലാവധിയിൽ 420 മീറ്റർ പുലിമുട്ട് നിർമ്മിക്കാനായിരുന്നു കരാറെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും 200 മീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇപ്പോൾ കാലവർഷം തുടങ്ങിയതിനാൽ പുലിമുട്ടിന്റെ നീളം കൂട്ടുന്ന ജോലികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ഹാർബർ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. അതേസമയം, പൊഴിയിലെ മണൽ നീക്കാൻ കൊണ്ടുവന്ന ഡ്രഡ്ജർ ശക്തമായ തിരമാലകളിൽപ്പെട്ട് കേടായതായി ജില്ലാ കളക്ടർ വിശദീകരിച്ചു. പുതിയ ഡ്രഡ്ജിംഗിനായി ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ ചോദിച്ച തുക എൽ.എം.ആർ നിരക്കിനേക്കാൾ കൂടുതലായതിനാൽ കരാർ ഉറപ്പിക്കാനായില്ല. ഇതിന് പകരമായി അദാനി പോർട്ടിന്റെ ഡ്രഡ്ജർ ഉപയോഗിച്ച് മണൽ നീക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും കളക്ടർ കമ്മീഷനെ അറിയിച്ചു. കാലവർഷം എത്തിയിട്ടും സുരക്ഷാ ജോലികൾ തീർക്കാൻ കഴിയാത്തതിൽ കമ്മീഷൻ ഉത്കണ്ഠ രേഖപ്പെടുത്തി. മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാനും നിർമാണങ്ങൾ സമയബന്ധിതമായി തീർക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പറിലൂടെ വാട്സാപ്പ് വഴിയും സമർപ്പിക്കാവുന്നതാണെന്നും കമ്മീഷൻ അറിയിച്ചു.

.jpg)

.gif)
Post a Comment