ശ്രീകണ്ഠപുരം നഗരസഭ തല സ്കൂൾ പ്രവേശനോത്സവം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി എം രാജേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂർദിൻ, അസിസ്റ്റന്റ് പ്രിൻസിപ്പൽ ബീന ഓടത്തിൽ, രാധാകൃഷ്ണൻ കെ, സ്റ്റാഫ് സെക്രട്ടറി നിഷ, മദർ പി ടി എ റെജീന മുഹമ്മദ്, ലിഷ കെ പി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഗീത കെ വി ചടങ്ങിന് നന്ദി പറഞ്ഞു.
.jpg)


.gif)
Post a Comment