എസ്എഫ്‌ഐ നേതാവ് അഭിമന്യൂ വധക്കേസിൽ അഞ്ച് പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അപ്പീൽ ഹൈക്കോടതി തള്ളി. വിടുതൽ ഹർജിയിലെ അപ്പീൽ ഹൈക്കോടതി തള്ളി കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കില്ലെന്ന് കോടതി പറഞ്ഞു. സെഷൻസ് കോടതി വിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. വിചാരണക്രമം തീരുമാനിക്കാനിരിക്കെയാണ് വിധി.
എല്ലാ മൊഴികളും രേഖകളും നൽകണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. 2018 ലാണ് മഹാരാജാസ് കോളേേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തികൊലപ്പെടുത്തുന്നത്. വർഗീയത തുലയട്ടെയെന്ന വാചകം എഴുതിയതാണ് പോപ്പുലർ ഫ്രണ്ടിനം പ്രകോപിപ്പിച്ചത്. വട്ടവടയിൽ നിന്നും ഒരുപാട് പ്രതീക്ഷകളുമായി മഹാരാജാസിലെത്തിയ അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിലൂടെ ഒരു സംഘടനയെ ഇല്ലാതാക്കാമെന്നായിരുന്നു വർഗീയ കക്ഷികൾ കരുതിയിട്ടുണ്ടായിരുന്നത്.





0 تعليقات