മുഖം ഉള്‍പ്പെടുത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകര്‍ത്തി പോസ്റ്റ് ചെയ്തു; വെളിപ്പെടുത്തലുമായി ബിന്ദു കൃഷ്ണ.

 

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയായിട്ടും തന്റെ ശരീരത്തിന്റെ ചിത്രം പകര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍. കൊല്ലത്ത് ഒരു സ്‌കൂളിലെ പരിപാടിക്കിടെ ആയിരുന്നു സംഭവമെന്നും മന്ത്രി പറഞ്ഞു. മുഖം ഉള്‍പ്പെടുത്താതെ തന്റെ ശരീരത്തിന്റെ മാത്രം ചിത്രം എടുത്തു എന്നായിരുന്നു മന്ത്രിയുടെ ആരോപണം. ശരീരത്തിന്റെ മാത്രം ചിത്രം പിന്നീട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇത് കണ്ട ചിലര്‍ പ്രശ്‌നമുണ്ടാക്കി ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും മറ്റുചിലര്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തെന്നും അവര്‍ പറഞ്ഞു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് ചോദിച്ച മന്ത്രി ആരാണ് തന്റെ ചിത്രം പകര്‍ത്തിയതെന്നും ഏത് സ്‌കൂളില്‍ ആണ് സംഭവം നടന്നതെന്നും വെളിപ്പെടുത്തുന്നില്ലെന്നും പറഞ്ഞു.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടരുകയാണെന്നും അതിക്രമങ്ങള്‍ തടയാന്‍ വനിതാ ശിശു ക്ഷേമ വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. സീറോ ടോളറന്‍സ് നയമാണ് വകുപ്പ് സ്വീകരിക്കുന്നത്. സേഫ് വുമണ്‍, സേഫ് ഫാമിലി നയം നടപ്പിലാക്കും. ഒറ്റപെട്ട സൂരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ ഉള്ള സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.കോറോ ഹെല്‍ത്ത് അടക്കമുള്ള കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലിലും മന്ത്രി പ്രതികരിച്ചു. തൊഴില്‍ വകുപ്പ് വലിയ വെല്ലുവിളാകളാണ് നേരിടുന്നത്. തൊഴില്‍ കോഡുകള്‍ കാട്ടി കൂട്ട പിരിച്ചുവിടല്‍ നടക്കുന്നു. ഓഫീസ് വെല്‍നെസ്സ് പോളിസി രൂപീകരിക്കാന്‍ ആഗ്രഹമുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഗിഗ് വര്‍ക്കേഴ്‌സ് ആക്ട് കൊണ്ട് വരുമെന്നും അവര്‍ക്ക് വേണ്ടി പ്രത്യേകം വിശ്രമമുറികള്‍ സജ്ജീകരിക്കുമെന്നുമാണ് വാഗ്ദാനം. കൂടാതെ അവര്‍ക്കായി പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പേഴ്സണല്‍ സ്റ്റാഫ് നിയമനം വൈകുന്നുവെന്ന ആക്ഷേപത്തില്‍ പ്രതികരിച്ച മന്ത്രി നിയമനം എല്ലാം സമയത്ത് നടക്കുമെന്ന് വ്യക്തമാക്കി. അതില്‍ ഒരു പ്രശ്‌നവുമില്ല. എല്ലാം കൃത്യമായ സമയത്ത് നടക്കും. താന്‍ ഒരു വകുപ്പും ചോദിച്ചിരുന്നില്ല. ആദ്യമായി എംഎല്‍എയായ തന്നെ പാര്‍ട്ടി മന്ത്രിയാക്കി. അത് തന്നെ വലിയ കാര്യമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കെപിസിസി പുനസംഘടനാ ചര്‍ച്ചയില്‍ പ്രതികരിച്ച ബിന്ദുകൃഷ്ണ താന്‍ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയെന്നും കെപിസിസി പുനസംഘടനയില്‍ വനിതാ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടെന്നും പറഞ്ഞു.



إرسال تعليق

0 تعليقات