ബലാത്സം​​ഗക്കേസിലെ പ്രതിയെ ചോ​ദ്യം ചെയ്യുന്നത് പോലും കണ്ടൻ്റാക്കാൻ നൽകിയ പൊലീസ്; ചർച്ചയായി മാധ്യമ പ്രവർത്തക ഷാഹിനയുടെ പോസ്റ്റ്.

 

യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയ അന്ന് മുതൽ നാട്ടിലെ പൊലീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നരനായാട്ടും കൊള്ളരുതായ്മകളും കേരളം കാണുന്നതാണ്. നിരവധിയായ ആക്രമസംഭവങ്ങളാണ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പൊലീസ് ഈ നാട്ടിൽ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതാ ഇപ്പോൾ മാധ്യമ പ്രവർത്തകയായ ഷാ​​ഹിന കെ കെ യുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഒരു ബലാത്സം​ഗക്കേസിൽ പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങൾക്ക് കണ്ടൻ്റായി നൽകിയ പൊലീസിന്റെ ഏറ്റവും നീചമായ പ്രവർത്തിയെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നത്.

ഇത്രയും നീചമായ ഒരു പ്രവർത്തിയുടെ പേരിൽ ഇതുവരെ പൊലീസിനെ വിമർശിക്കേണ്ടി വന്നിട്ടില്ലെന്നും അവർ പറയുന്നു. കഴിഞ്ഞ ദിവസം ​ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ കെട്ടിത്തൂക്കിയ നിലിയിൽ കണ്ടെത്തുകയും ആ കേസിലെ പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ആ സ്ത്രീയെ അപമാനിക്കുന്ന പ്രവർത്തിയാണ് പൊലീസിൻ്റെ ഭാ​ഗത്തു നിന്നും ഉണ്ടായത്. ഇത് കൂടാതേയും നിരവധി ഉദാഹരണങ്ങളാണ് ഈ നാട്ടിലെ പൊലീസിൻ്റെ കൊള്ളരുതായ്മകൾ ചൂണ്ടിക്കാണിക്കാനായി ഉള്ളത്.

യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് നാൾ തികയും മുന്നേ തന്നെ എറണാകുളം പാരിയത്ത് കാവ് കുടുയൊഴിക്കലിൽ പൊസീൻ്റെ നേതൃത്വത്തിലുള്ള നരനായാട്ട് കേരളം കണ്ടു. പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് വാഹനമോടിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ച മൂന്ന് പൊലീസുകാരെ നാട്ടുകാർ കയ്യോടെ പിടികൂടിയിരുന്നു. മദ്യപൻ്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച പൊലീസിനെയും നാം കണ്ടതാണ്. യു ഡി എഫ് അധികാരത്തിലെത്തി നാളുകൾ പിന്നിടുമ്പോൾ തന്നെ പൊലീസിൻ്റെ ഈ അഴിഞ്ഞാട്ടം ഇനിയും എത്ര ഉയരുമെന്നതാണ് കണ്ടറിയേണ്ടത്.



إرسال تعليق

0 تعليقات