കോഴിക്കോട് വളയത്ത് മാതാവിനൊപ്പം സഞ്ചരിച്ച 8 വയസുകാരി ബസിനടിയിൽ പെട്ടു മരിച്ചു.

 



കോഴിക്കോട് വളയത്ത് മാതാവിനൊപ്പം സഞ്ചരിച്ച 8 വയസുകാരി വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ ബസിനടിയിൽ പെട്ടു മരിച്ചു. വളയം കൊയോളിൻ്റവിട കുനിയിൽ മുഹമ്മദിൻ്റെയും സൽമയുടെയും മകൾ ഫാത്തിമ ആണ് മരിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നരയോടെ വളയം വണ്ണാർകണ്ടി പാലത്തിന് സമീപമാണ് അപകടം.


റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സൽ‌മ സ്കൂട്ടർ വെട്ടിച്ച് മാറ്റിയപ്പോൾ എതിരെ വരികയായിരുന്ന ബസിന് അടിയിൽപെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സാരമായി പരിക്ക് പറ്റിയ ഫാത്തിമയെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



إرسال تعليق

0 تعليقات