ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ക്ഷയരോഗമുക്ത പദവി കൈവരിച്ച പഞ്ചായത്തുകളുടെ പ്രഖ്യാപനവും അവയ്ക്കുള്ള പുരസ്‌കാര വിതരണവും വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്‍വഹിച്ചു. മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകളെയും പദ്ധതി വിജയിപ്പിക്കുന്നതിനായി പ്രയത്‌നിച്ച ആരോഗ്യ സ്ഥാപനങ്ങളെയും മന്ത്രി അനുമോദിച്ചു. ജില്ലയിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് ലക്ഷ്യം കൈവരിക്കാന്‍ ഈ നേട്ടം പ്രചോദനമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. ടി ബി മുക്ത പഞ്ചായത്ത് പ്രഖ്യാപനതിനു മികച്ച പിന്തുണ നല്‍കിയ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം കെ സുധാകരന്‍ എം പി വിതരണം ചെയ്തു.
ടി ബി മുക്ത പദവി റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ വിവേക് കുമാര്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി അബൂബക്കര്‍, ജില്ലാ ടി ബി ഓഫീസര്‍ ഡോ. രശ്മി മാത്യു, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോ. ദീപ്തി ഡി സി, ജില്ലാ സര്‍വേലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി എം ഒ യുമായ ഡോ. കെ സി സച്ചിന്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഡി എം ഒ യുമായ ഡോ. ബിജോയ് സി പി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ ലാബ് ഓഫീസര്‍ എ കെ ഉമേശന്‍, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ ടി സുധീഷ് എന്നിവര്‍ സംസാരിച്ചു.
2024, 2025 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ടിബി മൂക്ത പദവി നിലനിര്‍ത്തിയ വളപട്ടണം, പാപ്പിനിശ്ശേരി, രാമന്തളി, എരുവേശി എന്നീ പഞ്ചായത്തുകള്‍ സില്‍വര്‍ മെഡലിനും 2025ല്‍ നേട്ടം കൈവരിച്ച മലപ്പട്ടം, മാട്ടൂല്‍, കുഞ്ഞിമംഗലം, ചെറുകുന്ന്, ഉദയഗിരി പഞ്ചായത്തുകള്‍ സില്‍വര്‍ മെഡലിനും അര്‍ഹരായി.



.gif)


0 Comments