സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിൽ പ്രഥമ ബിരുദ ദാന സമ്മേളനം; 303 വിദ്യാർഥികൾ ബിരുദം നേടി.


സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളജിൽ

പ്രഥമ ബിരുദ ദാന സമ്മേളനം സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 303 വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോർജ് മാത്യു സ്വാഗതം അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണ‌ൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. ജഗതി രാജ് ബിരുദ ദാന പ്രഭാഷണം നടത്തി.കോളജ് മാനേജരും സുൽത്താൻ ബത്തേരി ദദ്രാസനാധിപനുമായ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പൊലീത്ത പ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ചെയർപഴ്സൻ റസീന അബ്ദുൽ ഖാദർ ചടങ്ങിൽ ആശംസ പറഞ്ഞു. കോളജ് റസിഡൻ്റ് മാനേജർ റവ. ഫാ. ബേബി ജോൺ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളായ പി.വി.സനൂപ് കുമാർ, സോബിൻ വർഗീസ്, ഡിവിഷൻ കൗൺസിലർ സി.എം.അനിൽ, പിടിഎ വൈസ് പ്രസിഡൻ്റ് ഡോ. ബ്രജിത് ജോസഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സി.എസ്. ശ്രീജിത്ത് നന്ദി പറഞ്ഞു.



Post a Comment

0 Comments