ഇരിട്ടി: മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ പിതൃതർപ്പണത്തിന് എത്തിയത് ആയിരങ്ങൾ. ഇരിട്ടി ഉളിക്കൽ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ ചടങ്ങുകൾക്ക് കണ്ണൻ ആലുവ ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. ഉളിക്കൽ പോലീസ് തിരക്ക് നിയന്ത്രിക്കുകയും ഇരിട്ടി ഫയർ ഫോഴ്‌സും സിവിൽ ഡിഫൻസും സുരക്ഷ ഒരുക്കുകയും ചെയ്തു.




0 Comments