തളിപ്പറമ്പ: സൗദിയിലെ ദമാമിൽ കുഴഞ്ഞു വീണു മരിച്ച കൂവേരിയിലെ യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു.
കൂവേരി ആറാം വയലിലെ മഹേഷ് (41) രണ്ടാഴ്ച മുമ്പാണ് താമസസ്ഥലത്ത് കുഴഞ്ഞ് വീണത്.ചികിത്സയിൽ കഴിയവേ ഒരാഴ്ച മുമ്പാണ് മരിച്ചത്.
സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച ആറാംവയലിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
പരേതനായ നാരായണൻ - മാലതി ദമ്പതികളുടെ മകനാണ് .
ഭാര്യ: കെ എം സൗമ്യ .മക്കൾ: അനുനന്ദ, ശ്രീനന്ദ .
സഹോദരങ്ങൾ:സുമേഷ്, സുകേഷ്



.gif)



0 تعليقات