കാണാമറയത്ത് പ്രിയപ്പെട്ടവർ; കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഐഎൻഎസ് കൽപ്പേനിയിലെ സ്കൂബ ഡൈവിംങ് ടീം

 

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ പതിനൊന്ന് ദിവസമായി തിരഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതുവരേയും യാതൊരു കാണാതായ മൂന്ന് പേരേയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതെസമയം തിരച്ചിലിനായി എത്തിയ നാവിക സേനയുടെ കപ്പലായ ഐ എൻ എസ് കൽപ്പേനി മുതലപ്പൊഴിയിൽ നിന്നും കൊല്ലത്തേക്ക് തന്നെ തിരിച്ചു പോയി.

കൽപ്പേനിയിലെ ഡൈവിങ് സംഘം കടലിൽ തിരച്ചില്ലയെന്നതാണ് ലഭിക്കുന്ന വിവരംം കടൽ പ്രക്ഷുബ്ധമായതാണ് ഇതിനുള്ള കാരണമായി പറയുന്നത്. ‌വേലിയേറ്റ സമയത്ത് വെള്ളം തെളിഞ്ഞുനിൽക്കുന്നതിനാൽ രാവിലെ തിരച്ചിൽ നടത്തണമെന്ന് ഷിജിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരത്തിലൊരു തിരച്ചിൽ ഇതുവരേയും നടത്തിയിട്ടില്ല.അതെസമയം കാറ്റിന്റെയും അടിയൊഴുക്കിന്റെയും സാധ്യത കണക്കിലെടുത്ത് നീണ്ടകരയിൽ നിന്നും കാണാതായ ജോണിന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് തിരച്ചിൽ തമിഴ്‌നാട്ടിലെ രാമേശ്വരം ഭാഗത്തേക്ക് വ്യാപിപ്പിച്ചു. കാണാതായിട്ട് രണ്ടാഴ്ചയാകുമ്പോഴും കൃത്യമായി ഇടപെടാത്ത സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്ന് വ​രുന്നത്. ഇതുവരേയും ഫിഷറീസ് മന്ത്രി ഇടപെടാത്തതിനെതിരേയും പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്തതിനെതിരേയും വിമർശനങ്ങൾ ഉയരുന്നുണ്ട്.



Post a Comment

0 Comments