കാഞ്ഞങ്ങാട് കേരളതീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയ
കർണാടക ബോട്ട് പിടികൂടി. 'നൂർ ഇ ബഹർ' എന്ന കർണാടക റജിസ്ട്രേഷനുള്ള ബോട്ട് ആണ് ഫിഷറീസ് അസിസ്‌റ്റന്റ് ഡയറക്ടർ കെ.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടിയത്. സിവിൽ ഓഫിസറായ അർജുൻ ബി.പൊതുവാൾ, സീ റെസ്ക്യൂ ഗാർഡുമാരായ അഷ്‌ഫാഖ് അലി, രാജേഷ് എന്നിവരും ഹാർബർ ഗാർഡുമാരായ ശിവകുമാർ, ധനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്‌ത വകയിൽ 1.50 ലക്ഷം രൂപ രൂപ ലഭിച്ചു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്‌ടർ സി.കെ.ഷൈനി നിയമനടപടികൾ സ്വീകരിച്ച ശേഷം 2.50 ലക്ഷം രൂപ ബോട്ടിന് പിഴ ചുമത്തി. ആകെ നാലുലക്ഷം രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്. വരും ദിവസങ്ങളിലും പട്രോളിങ് ശക്തതമായി തുടരുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.




0 تعليقات