സംസ്ഥാന കായികമേളയുടെ വേദി മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വകുപ്പ് ഉദ്യോഗസ്ഥരെ പഴിചാരി മന്ത്രി എൻ ഷംസുദ്ദീൻ. കണ്ണൂരിൽ കായികമേള നടത്താൻ തീരുമാനിച്ചിരുന്നെങ്കിൽ ഇക്കാര്യം വകുപ്പ് തലത്തിൽ നിന്ന് അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കായികമേള കണ്ണൂരിൽ നടത്താൻ തീരുമാനിച്ച വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബർ 24 മുതൽ 29 വരെയാണ് സംസ്ഥാന കായികമേള നടക്കുക. കോഴിക്കോട് എൻ ഐ ടി ഗ്രൗണ്ടിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. നേരത്തെ കണ്ണൂരിൽ നടത്താൻ തീരുമാനിച്ചിരുന്ന കായികമേള പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.





0 تعليقات