കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ യുഡിഎഫ് മന്ത്രിസഭ രണ്ട് തട്ടിലായിരിക്കയാണ്. കണ്ണൂരിൽ കായികമേള നടത്താത്തത് സൗകര്യക്കുറവ് മൂലമാണെന്ന ഒജെ ജനീഷിന്റെ വാദത്തെ തള്ളിയിരിക്കയാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ.കണ്ണൂരിൽ സൗകര്യ കുറവില്ലെന്നും കണ്ണൂരിനെ തീരുമാനിച്ചത് അറിഞ്ഞില്ലെന്നുമാണ് എൻ ഷംസുദീൻ പറയുന്നത്. താത്പര്യമുണ്ടെങ്കിൽ കണ്ണൂരിനെ പരിഗണിക്കാം. കഴിഞ്ഞ സർക്കാർ തീരുമാനിച്ചത് കൊണ്ടല്ല മാറ്റിയതെന്നും എൻ ഷംസുദീന്റെ വാക്കുകൾ.സ്‌കൂൾ കായിക മേളയിൽ നിന്ന് കണ്ണൂരിനെ ഒഴുവാക്കിയത് സൗകര്യമില്ലാത്തതിനാൽ ആണെന്നാണ് ഒജെ ജനീഷിന്റെ വാദം. ഒരു സർക്കാർ തീരുമാനിച്ചത് മാറ്റാൻ മറ്റൊരു സർക്കാർ മാറ്റാൻ പാടില്ല എന്നില്ലല്ലോ എന്നും ഒജെ ജനീഷ് വാദിക്കുന്നു. കോഴിക്കോട് കൂടുതൽ സൗകര്യമുള്ളതുകൊണ്ടാണ് ഇങ്ങോട്ടുമാറ്റിയതെന്നും ഒജെ ജനീഷ് പറയുന്നു.






0 Comments