തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

 

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടം​ഗ സംഘം ആക്രമിക്കുകയായിരുന്നു.തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.സായി​ഗ്രാം കോളേജിലെ ഡി​ഗ്രി വിദ്യാർഥി വിഘ്നേഷിനാണ് വെട്ടേറ്റത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പുറത്ത് നിന്ന് വന്ന രണ്ട് പേര്‍ വിഘ്നേഷിന്‍റെ തലയില്‍ അടക്കം വെട്ടുന്നത് വീഡിയോയില്‍ കാണാം.

തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വിഘ്നേഷിനെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വലിയ മുറിവായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആക്രണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല.



Post a Comment

0 Comments