പ്രമുഖ തമിഴ് നടി തൃഷയും മലയാള നടി അപര്‍ണ ബാലമുരളിയും ഒരുമിക്കുന്നു. എയര്‍ലിഫ്റ്റ്, ഷെഫ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി രാജാകൃഷ്ണ മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് പനോരമ സ്റ്റുഡിയോസാണ്. രാധിക ശരത് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലണ്ടനില്‍ സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. തമിഴ് ഭാഷയിലാണ് ചിത്രത്തിൻ്റെ നിർമാണം.നിരവധി തമിഴ് ചിത്രങ്ങളിൽ അപർണ മുമ്പും വേഷമണിഞ്ഞിട്ടുണ്ട്. ധനുഷ് സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ ‘രായൻ’ ആണ് തമിഴിലെ അവസാന ചിത്രം. വർഷ വാസുദേവ് സംവിധാനം ചെയ്ത് ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ‘ചിന്ന ചിന്ന ആസൈ’ യിലും അപർണ വേഷമണിഞ്ഞിരുന്നു. തൃഷയുടെ അവസാന ചിത്രം ആർ.കെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ ആണ്.






0 تعليقات