വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ധീന് നിവേദനം നൽകി .

 


ഇരിട്ടി: പേരാവൂർ നിയോജകമണ്ഡലത്തിലെ ഹയർസെക്കന്ഡറി  തലത്തിൽ നിലവിൽ രണ്ടാം ഭാഷയായി അറബിക് വിഷയം നിലവിൽ എവിടെയും ഇല്ലാത്ത സാഹചര്യത്തിൽ പ്രസ്തുത വിഷയം പരിഹരിക്കുക,  ഇരിട്ടി നഗരസഭയിൽ കൂടുതൽ +2 ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബഹു കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.  എൻ ശംസുദ്ധീൻ ന് ഇരിട്ടി നഗരസഭ കൗൺസിലർമാരായ msf പേരാവൂർ നിയോജകമണ്ഡലം സെക്രട്ടറി ഷബ്‌ന ഷെറിൻ, യൂത്ത് ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി ടി ഷംസീർ എന്നിവർ ചേർന്നു നിവേദനം നൽകി. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട്, കൗൺസിലർ വി രാധ തുടങ്ങിയവർ സംബന്ധിച്ചു.



Post a Comment

0 Comments