കൂത്തുപറമ്പ് :ബിജെപി സംസ്ഥാന സമിതി അംഗവും, ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന് ആദരാഞ്ജലികൾ അർപ്പിച്ചു
ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ കൂത്തുപറമ്പ് ടൗണിൽ മൗന ജാഥ സംഘടിപ്പിച്ചു.ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മൗന ജാഥ നഗരം ചുറ്റി കൂത്തുപറമ്പ് ടൗൺ സ്ക്വയർ പരിസരത്ത് സമാപിച്ചു. ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് ഷംജിത്ത് പാട്യം, സി. കെ സുരേഷ്, ടി. കെ സജീവൻ, പ്രസാദ് വള്ളങ്ങാട്, പ്രഭാകരൻ വള്ള്യായി, കൂത്തുപറമ്പ് നഗരസഭ കൗൺസിലർ കെ. രമിത, പാട്യം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മജിഷ, എൻ.റീന, മൊകേരി പഞ്ചായത്തംഗം കെ. കെ സജിലത, പി. സബിന, കെ. പ്രബിഷ, രാഗിഷ ഏഴാംമൈൽ എന്നിവർ നേതൃത്വം നൽകി.






0 Comments